s

സമാപന സമ്മേളനം വി.കെ.ശ്രീകണ്ഠൻ എം.പി ഉദ്ഘാടനം ചെയ്യും

പാലക്കാട്: അഞ്ച് ദിനരാത്രങ്ങളെ ധന്യമാക്കി പതിനായിരത്തിനടുത്ത് കലാപ്രതിഭകൾ മാറ്റുരച്ച റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ ഇന്ന് കൊട്ടിക്കലാശം. വൈകിട്ട് അഞ്ചിന് സമാപന സമ്മേളനം ബി.ഇ.എം എച്ച്.എസ്.എസിൽ വി.കെ.ശ്രീകണ്ഠൻ എം.പി ഉദ്ഘാടനം ചെയ്യും.

വിദ്യാഭ്യാസ ഉപഡയറക്ടറും സംഘാടകസമിതി ജനറൽ കൺവീനറുമായ പി.വി.മനോജ്കുമാർ കലോത്സവ അവലോകനവും വിജയികളുടെ പ്രഖ്യാപനവും നടത്തും. സമ്മാനദാനം രമ്യാ ഹരിദാസ് എം.പി നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ അദ്ധ്യക്ഷയാകും. സംഘാടക സമിതി അദ്ധ്യക്ഷൻ ഷാഫി പറമ്പിൽ എം.എൽ.എ അനുമോദന പ്രഭാഷണം നടത്തും.
എം.എൽ.എമാരായ അഡ്വ.കെ.ശാന്തകുമാരി, കെ.ഡി.പ്രസേനൻ, പി.പി.സുമോദ്, നഗരസഭാ ഉപാദ്ധ്യക്ഷൻ അഡ്വ.ഇ.കൃഷ്ണദാസ്, കൗൺസിലർ സാജോ ജോൺ, കുറ്റിപ്പുറം വി.എച്ച്.എസ്.ഇ അസിസ്റ്റന്റ് ഡയറക്ടർ ടി.സി.ലിസി, ഡയറ്റ് പ്രിൻസിപ്പൽ ഡോ.പി.ശശിധരൻ, വിദ്യാകിരണം കോഓർഡിനേറ്റർ കെ.എൻ.കൃഷ്ണകുമാർ, ഒറ്റപ്പാലം, മണ്ണാർക്കാട് ഡി.ഇ.ഒമാരായ എ.കെ.അനീഷ്, ജയരാജൻ നാമത്ത്, പാലക്കാട് എ.ഇ.ഒ സുനിൽകുമാർ, നോഡൽ ഓഫീസർ പി.തങ്കപ്പൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ ഷാജി എസ്.തെക്കേതിൽ തുടങ്ങിയവർ പങ്കെടുക്കും.