susmitha

പാലക്കാട്: എച്ച്.എസ്.എസ് വിഭാഗം മോഹിനിയാട്ടത്തിൽ ഫസ്റ്റ് എ ഗ്രേഡ് നേടിയത് ആലത്തൂർ ബി.എസ്.എസ് ഗുരുകുലം എച്ച്.എസ്.എസിലെ സുസ്മിത സെന്തിൽ. അജ്ഞാത വാസക്കാലത്ത് അർജുനൻ സ്വീകരിച്ച ബൃഹന്നള എന്ന കഥാപാത്രത്തെയാണ് സുസ്മിത അരങ്ങിലെത്തിച്ചത്. പുത്തൂർ പ്രമോദ് ദാസിന്റെ ശിക്ഷണത്തിലാണ് സുസ്മിത കലോത്സവത്തിനെത്തിയത്. നെന്മാറ സ്വദേശിയും കുഴൽമന്ദം ഐ.എച്ച്.ആർ.ഡി പോളിടെക്നിക്ക് പ്രിൻസിപ്പലുമായ സെന്തിൽ കുമാറിന്റെയും ഉമയുടെയും മകളാണ്. യു.കെ.ജി മുതൽ നൃത്തം അഭ്യസിക്കുന്നുണ്ട്.