
പാലക്കാട്: എച്ച്.എസ്.എസ് വിഭാഗം ബാന്റ് മേളത്തിൽ വിജയം വിട്ടുകൊടുക്കാതെ പാലക്കാട് കാണിക്കമാത ഇ.എം.ജി.എച്ച്.എസ്.എസ്. പത്ത് വർഷത്തിലധികമായി സംസ്ഥാന തലത്തിൽ തന്നെ ഒന്നാംസ്ഥാനം കരസ്ഥമാക്കുന്നത് കാണിക്കമാതയാണ്.
കഴിഞ്ഞ വർഷവും സംസ്ഥാന തലത്തിൽ എച്ച്.എസ്.എസ് വിഭാഗത്തിൽ ഫസ്റ്റ് എ ഗ്രേഡ് നേടിയിരുന്നു. സിനിമാ ഗാനം വായിക്കാൻ പാടില്ലെന്ന് ഇത്തവണ വിധികർത്താക്കൾ നിർദ്ദേശിച്ചതായി വിദ്യാർത്ഥികൾ പറഞ്ഞു. മാന്വലിൽ ഇത്തരത്തിൽ പറയുന്നില്ലെന്നാണ് വിദ്യാർത്ഥികളുടെ പരാതി. 20 പേരടങ്ങുന്ന പെൺകുട്ടികളുടെ സംഘമാണ് കാണിക്കമാതയ്ക്കായി വിജയം കൊണ്ടുവന്നത്.