s

പാലക്കാട്: അറബി കലോത്സവത്തിൽ 158 പോയിന്റ് നേടി മണ്ണാർക്കാട്, തൃത്താല, പട്ടാമ്പി സബ് ജില്ലകൾ ഓവറാൾ ചാമ്പ്യന്മാരായി. 156 പോയിന്റ് നേടിയ ഒറ്റപ്പാലം രണ്ടും 155 പോയിന്റ് നേടി ഷൊർണൂർ മൂന്നും സ്ഥാനത്തെത്തി.
യു പി വിഭാഗത്തിൽ 65 പോയിന്റ് വീതം നേടി തൃത്താല, പറളി, കുഴൽമന്ദം, പട്ടാമ്പി എന്നീ സബ്ജില്ലകൾ ഒന്നാംസ്ഥാനം പങ്കിട്ടു. 63 പോയിന്റ് നേടി മണ്ണാർക്കാട്, ഒറ്റപ്പാലം സബ് ജില്ലകൾ രണ്ടാംസ്ഥാനവും 61 പോയിന്റ് നേടി പാലക്കാട്, ആലത്തൂർ സബ് ജില്ലകൾ മൂന്നാംസ്ഥാനവും നേടി. ഹൈസ്കൂൾ വിഭാഗത്തിൽ 95 പോയിന്റ് വീതം നേടി മണ്ണാർക്കാട്, ഷൊർണൂർ സബ് ജില്ലകൾ ഒന്നാംസ്ഥാനം നേടിയപ്പോൾ 93 പോയിന്റ് നേടി തൃത്താല, ഒറ്റപ്പാലം, പട്ടാമ്പി എന്നീ സബ് ജില്ലകൾ രണ്ടാംസ്ഥാനവും 89 പോയിന്റ് നേടി പാലക്കാട് മൂന്നാംസ്ഥാനവും നേടി.