
വടക്കഞ്ചേരി: പഞ്ചായത്ത് ആറാംവാർഡ് അഞ്ചുമൂർത്തിയിൽ 12ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ പ്രചരണാർത്ഥം പൊതുയോഗം സംഘടിപ്പിച്ചു.
വടക്കഞ്ചേരി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എസ്.ഇലിയാസ് അദ്ധ്യക്ഷനായി. ചാണ്ടി ഉമ്മൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സോയ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. സുരേഷ് വേലായുധൻ, കൃഷ്ണദാസ്, ദിലീപ്, കെ.എം.ഫെബിൻ, റെജി കെമാത്യു സംസാരിച്ചു. പഞ്ചായത്ത് അംഗം കെ.മോഹൻദാസ് സ്വാഗതവും സതീഷ്‌കുമാർ നന്ദിയും പറഞ്ഞു.