
പാലക്കാട്: അക്രൂരഗമനത്തിലെ നരസിംഹാവതാരം അവതരിപ്പിച്ച കൊടുവായൂർ ജി.എച്ച്.എസ്.എസിലെ ഗൗരിക മേനോൻ പനവള്ളിക്ക് എച്ച്.എസ് വിഭാഗം നങ്ങ്യാർക്കൂത്തിൽ ഒന്നാം സ്ഥാനം. കൃഷ്ണനെ കാണാൻ അക്രൂരൻ അമ്പാടിയിലേക്ക് പോകുന്ന വഴി ദശാവതാരങ്ങൾ ഓർക്കുന്നതും അതിൽ തന്നെ നരസിംഹാവതാരവുമാണ് ഗൗരിക അരങ്ങിലെത്തിച്ചത്. പൈങ്കുളം നാരായണ ചാക്യാരുടെ കീഴിലായിരുന്നു ശിക്ഷണം. പെരുവെമ്പ് ചോറക്കോട് ബാബു എസ്.നായരുടെയും ശബ്നയുടെയും മകളാണ്.