agaja

പാലക്കാട്: ചുനങ്ങാട് എ.വി.എം.എച്ച്.എസ്.എസിലെ എ.അഗജ നേടിയത് വിജയത്തിൻറെ പഞ്ചാമൃതം. യു.പി വിഭാഗം മലയാള അക്ഷരശ്ലോകം, സംസ്കൃത അക്ഷരശ്ലോകം, സംസ്കൃത ഗാനാലാപനം എന്നീ ഇനങ്ങളിൽ ഫസ്റ്റ് എ ഗ്രേഡ് നേടിയപ്പോൾ ശാസ്ത്രീയ സംഗീതം, വന്ദേമാതരം എന്നീ ഇനങ്ങളിൽ എ ഗ്രേഡും കരസ്ഥമാക്കിയാണ് ഈ വർഷത്തെ കലോത്സവം അവിസ്മരണീയമാക്കിയത്. പാലപ്പുറം പല്ലാർമംഗലം സ്വദേശി അമിത്ത്-രാധിക ദമ്പതികളുടെ മകളാണ് അഗജ. ചുനങ്ങാട് അമൃതഭാരതി അക്ഷരശ്ലോക സമിതിയിലെ വി.രാമചന്ദ്ര അയ്യരാണ് പരിശീലകൻ.