
പാലക്കാട്: റവന്യൂ ജില്ല കലോത്സവ വിജയികൾ ഏറ്റുവാങ്ങിയത് വൃക്ഷത്തൈകളും. തൂതയിലെ തണൽ പരിസ്ഥിതി കൂട്ടായ്മയാണ് ഹരിതസന്ദേശം പകർന്ന് കണിക്കൊന്ന, നെല്ലി, അശോകം, പേര, ഇലഞ്ഞി, റംബുട്ടാൻ, അരിനെല്ലി, ചാമ്പ, മുട്ടപ്പഴം തുടങ്ങിയ തൈകൾ വിജയവൃക്ഷമായി നൽകിയത്. കലാരംഗത്ത് മികവ് പുലർത്താം , ഭൂമിക്കായൊരു തൈ നടാം സന്ദേശ പ്രചാരണാർത്ഥമാണ് കലോത്സവ വിജയികൾക്ക് വൃക്ഷത്തൈ സമ്മാനമായി നൽകിയത്. ട്രോഫി കമ്മിറ്റിയുമായി സഹകരിച്ചായിരുന്നു പരിപാടി. ഡി.ഡി.ഇ പി.വി.മനോജ്കുമാർ ഉദ്ഘാടനം ചെയ്തു. തണൽ പരിസ്ഥിതി കൂട്ടായ്മ കൺവീനർ എൻ.അച്യുതാനന്ദൻ, ട്രോഫി കമ്മിറ്റി കൺവീനർ ധീര പി.ദേവസ്യ, വിമൽ ജോസഫ്, പി.ഭാസ്കരൻ, ബി.ബബിത എ.മുഹമ്മദ് നൗഫൽ, എം.ഉമർഷാഫി, എം.അഭിലാഷ് എന്നിവർ നേതൃത്വം നൽകി.