kerala-nadanam

പാലക്കാട്: എച്ച്.എസ് വിഭാഗം കേരളനടനത്തിൽ ഫസ്റ്റ് എ ഗ്രേഡ് നേടിയത് എടപ്പലം പി.ടി.എം.വൈ.എച്ച്.എസ്.എസിലെ വീണാരാജ്. അപ്സരസ്സായ ഉർവശിയുടെ ഇഷ്ടം നിരസിച്ച അർജുനനെ ഉർവശി ശപിക്കുന്നതും തുടർന്നുള്ള രംഗങ്ങളുമാണ് വീണാരാജ് അവതരിപ്പിച്ചത്. പട്ടാമ്പി കൊപ്പം മണ്ണേങ്ങോട് സ്വരവീണ വീട്ടിൽ വിജയരാജിൻറെയും ഉഷയുടെയും മകളാണ്.