
പാലക്കാട്: എച്ച്.എസ് വിഭാഗം ചാക്യാർകൂത്തിൽ വിജയിച്ചത് പള്ളിപ്പുറം പരുതൂർ എച്ച്.എസ്.എസിലെ അഭിറാം എസ്.നാരായണൻ. കൗരവസഭയിലേക്ക് കൃഷ്ണൻ ദൂതുമായി പോകുന്ന സന്ദർഭമാണ് അഭിറാം അവതരിപ്പിച്ചത്. പൈങ്കുളം നാരായണ ചാക്യാരാണ് കൂത്ത് പരിശീലിപ്പിക്കുന്നത്. ഞാങ്ങാട്ടിരി മാട്ടായ സ്വദേശി സത്യനാരായണൻറെയും പ്രിയയുടെയും മകനാണ്.