c

മണ്ണാർക്കാട്: പരീക്ഷകളെ ആത്മവിശ്വാസത്തോടെ നേരിടാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ കേരളകൗമുദിയും സൂര്യ ഗോൾഡ് ലോണും സംയുക്തമായി സംഘടിപ്പിക്കുന്ന 'സക്സസ് മന്ത്ര" സെമിനാർ ഇന്ന് മണ്ണാർക്കാട് കല്ലടി എച്ച്.എസ്.എസിൽ നടക്കും. രാവിലെ പത്തുമുതൽ ഉച്ചയ്ക്ക് ഒന്നുവരെ നടക്കുന്ന സെമിനാർ മലപ്പുറം വിജിലൻസ് ഡിവൈ.എസ്.പി ഫിറോസ് എം.ഷഫീഖ് ഉദ്ഘാടനം ചെയ്യും. പി.ടി.എ പ്രസിഡന്റ് മനോജ് കുമാർ അദ്ധ്യക്ഷനാകും. സൈക്കോളജിസ്റ്റ് സമീറ ഷിബു ക്ലാസെടുക്കും.

സ്കൂൾ മാനേജർ കെ.സി.കെ.സയ്യിദ് അലി, പ്രധാനാദ്ധ്യാപിക ഷാജിനി, സ്റ്റാഫ് സെക്രട്ടറി ജാഫർ ബാബു, കേരളകൗമുദി റിപ്പോർട്ടർ കൃഷ്ണദാസ് കൃപ, മാർക്കറ്റിംഗ് മാനേജർ സുമോദ് കാരാട്ടുതൊടി എന്നിവർ സംബന്ധിക്കും.