
മണ്ണാർക്കാട്: അർബൻ ഗ്രാമീൺ സൊസൈറ്റി (യു.ജി.എസ്) ഗോൾഡ് ലോണിന്റെ വിപുലീകരിച്ച ശ്രീകൃഷ്ണപുരം ബ്രാഞ്ച് നാളെ എൻ.ഷംസുദ്ദീൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.
ചന്തപ്പുര ജംഗ്ഷനിൽ ഒന്നരമായി പ്രവർത്തിക്കുന്ന ബ്രാഞ്ചാണ് തരാട്ടുതൊടി ബിൽഡിംഗിൽ കൂടുതൽ സൗകര്യങ്ങളോടെ സജ്ജീകരിക്കുന്നതെന്ന് യു.ജി.എസ് എം.ഡി അജിത് പാലാട്ട് പറഞ്ഞു. ഇൻവെസ്റ്റേർസ് ഫാമിലി മീറ്റ് 18 മുതൽ 23 വരെ നടക്കും. നിക്ഷേപകർക്ക് ഒരു വർഷത്തെ പലിശ അഡ്വാൻസായി നൽകുന്ന ഓഫറും ഒരുക്കിയിട്ടുണ്ട്.
വാർത്താസമ്മേളനത്തിൽ ഡയറക്ടർ അഭിലാഷ് പാലാട്ട്, പി.ആർ.ഒ ശ്യാംകുമാർ, ഓപ്പറേഷൻ മാനേജർ ഷബീർ അലി, മാർക്കറ്റിംഗ് ഹെഡ് ഷമീർ അലി തുടങ്ങിയവർ പങ്കെടുത്തു.
ആർ.ആർ.ടി.ക്ക് ടുവീലർ കൈമാറും
സന്നദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ഉദ്ഘാടനത്തോടനുബന്ധിച്ച് ഫോറസ്റ്റ് ഡിവിഷൻ ആർ.ആർ.ടി.ക്ക് യു.ജി.എസ് ഗ്രൂപ്പ് ടൂവീലർ നൽകും. സൈലന്റ് വാലി വൈൽഡ് ലൈഫ് വാർഡൻ എസ്.വിനോദ് ഫ്ളാഗ് ഓഫും ഡി.എഫ്.ഒ യു.ആഷിക് അലി താക്കോൽ ദാനവും നിർവഹിക്കും. ഫോറസ്റ്റ് റേഞ്ചർ എൻ.സുബൈർ ഏറ്റുവാങ്ങും.