eye

ചിറ്റൂർ: വേമ്പ്ര ക്ഷീരോൽപ്പാദക സഹകരണ സംഘത്തിന്റെയും പാലക്കാട് ട്രിനിറ്റി കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി. സംഘം പ്രസിഡന്റ് കെ.പാർത്ഥൻ അദ്ധ്യക്ഷനായി. പെരുമാട്ടി പഞ്ചായത്ത് പ്രസിഡന്റ് റിഷാ പ്രേംകുമാർ ഉദ്ഘാടനം ചെയ്തു. പ്രഭാകരൻ, നാരായണൻ, ഷീജ, അമ്മുകുട്ടി എന്നിവർ സംസാരിച്ചു.