
മലമ്പുഴ: വലതു കനാൽ ചോർച്ച പരിഹരിക്കാത്തിൽ പ്രതിഷേധിച്ച് കുഴൽമന്ദം ബ്ലോക്കിൽ വരുന്ന പാടശേഖര സമിതികളിൽ നിന്നുള്ള കർഷകർ മലമ്പുഴ ഇറിഗേഷൻ എക്സിക്യുട്ടീവ് എൻജിനിയറുടെ ഓഫീസ് ഉപരോധിച്ചു. ഉപരോധത്തെ തുടർന്ന് എക്സിക്യുട്ടീവ് എൻജിനിയറുമായി നടത്തിയ ചർച്ചയിൽ ഡിസംബർ 31 ന് മുൻപ് പൂർണമായും കനാൽ ചോർച്ച അടയ്ക്കാമെന്ന ഉറപ്പിൽ മേൽ സമരം അവസാനിപ്പിച്ചു.
കുഴൽമന്ദം ബ്ലോക്ക് പാടശേഖര സമിതി കോഓർഡിനേഷൻ കമ്മിറ്റി വൈസ് ചെയർമാൻമാരായ ഐ.സി.ബോസ്,
പി.ആർ.കരുണാകരൻ, ജനറൽ കൺവീനർ എം.സി.മുരളീധരൻ, ഷെനീൻ മന്ദിരാട്, സജീഷ് കുത്തന്നൂർ,
പി.വി.സുരേഷ്, കെ.യു.ശ്രീനിവാസൻ, എം.ഡി.റെയീൻസിംങ് എന്നിവർ നേതൃത്വം നൽകി.