
പാലക്കാട്: മലബാർ മേഖലയിലെ ട്രെയിൻ യാത്രക്കാരുടെ ദുരിത യാത്ര അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പാലക്കാട് ഡിവിഷണൽ മാനേജർക്ക് രാഷ്ട്രീയ യുവജനതാദൾ (ആർ.വൈ.ജെ.ഡി) സംസ്ഥാന കമ്മിറ്റി നിവേദനം സമർപ്പിച്ചു.
ഡിവിഷണൽ മാനേജരുടെ നിർദ്ദേശാനുസരണം അഡീഷണൽ ഡിവിഷൻ മാനേജർ കെ.അനിൽകുമാർ നിവേദനം സ്വീകരിച്ചു. സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലാ കമ്മിറ്റികൾ നടത്തിയ ഒപ്പുശേഖരണവും നിവേദനത്തിനോടൊപ്പം സമർപ്പിച്ചു. മലബാർ മേഖലയിലേയ്ക്ക് പുതിയ ട്രെയിനുകൾ അനുവദിക്കുക, നിലവിലെ ട്രെയിനുകളിൽ പുതിയ കോച്ചുകൾ അനുവദിക്കുക, മെമു ട്രെയിൻ ഷട്ടിൽ സർവീസ് നടത്തുക എന്നീ ആവശ്യങ്ങളാണ് നിവേദനത്തിലുള്ളത്. സംസ്ഥാന അദ്ധ്യക്ഷൻ സിബിൻ തേവലക്കര, ജനറൽ സെക്രട്ടറി പ്രഭീഷ് ആദിയൂര്, കെ.രജീഷ്, പ്രജീഷ് പാലക്കൽ എന്നിവർ സംസാരിച്ചു.