
മുതലമട: ശ്രീരാമചന്ദ്രസ്വാമിയുടെ പ്രാണ പ്രതിഷ്ഠ ജനുവരി 22ന് അയോദ്ധ്യയിൽ വച്ച് നടത്തുന്നതിനോടു മുന്നോടിയായി മുതലമട കാമ്പ്രത്ത്ച്ചള്ളയിൽ ജന ജാഗരണ സദസ് നടത്തി. കൊല്ലങ്കോട് ജില്ലാ സംഘചാലക് സുരേഷ് അദ്ധ്യക്ഷനായി. വി.സന്തോഷ് സ്വഗതവും വിശ്വ ഹിന്ദ് പരിഷത്ത് സംഘടന സെക്രട്ടറി പി.ഗിരീഷ് മുഖ്യപ്രഭാഷണവും നടത്തി.
ബി.ജെ.പി സംസ്ഥാനസമിതി അംഗം പ്രമോദ്, മണ്ഡലം കൺവീനർ എം.സുരേന്ദ്രൻ, ഹിന്ദു ഐക്യവേദി ചിറ്റൂർ താലൂക്ക് പ്രസിഡന്റ് അപ്പുക്കുട്ടൻ, ബി.എം.എസ് മേഖല സെക്രട്ടറി അനന്തൻ, വാർഡംഗങ്ങളായ കെ.ജി.പ്രദീപ്കുമാർ, സതീഷ് എന്നിവർ സംസാരിച്ചു.