tigerattack

നെന്മാറ: ബത്തേരി മൂടക്കൊല്ലിയിൽ കർഷകനെ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയതിൽ കിഫ (കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ) ആലത്തൂർ, നെന്മാറ അസംബ്ലി ലെവൽ സംയുക്ത കമ്മിറ്റി പ്രതിഷേധിച്ചു. കടുവയെ വെടിവെച്ചു കൊല്ലണമെന്ന ജില്ലാ കളക്ടറുടെ ഉത്തരവ് ഉടൻ നടപ്പാക്കാൻ യോഗം ആവശ്യപ്പെട്ടു.

നേർച്ചപ്പാറ, പൂതംകുഴി, കരിമ്പാറ, കാൽച്ചാടി മേഖലയിൽ വ്യാപകമായി ആന കൃഷിനാശംം വരുത്തുന്നതിലും വളരെയധികം കുടുംബങ്ങൾ താമസിക്കുന്ന സ്ഥലത്ത് ആന, പുലി മുതലായ വന്യമൃഗങ്ങൾ സ്ഥിരമായി പ്രവേശിക്കുന്നതിലും യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
ഈ പ്രദേശത്ത് സ്ഥിരമായി കാണപ്പെടുന്ന പുലിയെ കൂടുവെച്ച് പിടിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. തുടർന്ന് ആറ്റിപ്പുരണ്ട ജംഗ്ഷനിലേക്ക് പ്രകടനവും നടത്തി. കിഫ ജില്ലാ സെക്രട്ടറി, അബ്ബാസ് ഒറവഞ്ചിറ, ജില്ലാ ട്രഷറർ രമേശ് ചെവകുളം, സംസ്ഥാന റിസർച്ച് വിംഗ് അംഗം ഡോ.സിബി സക്കറിയാസ്, എ.എൽ.സി പ്രസിഡന്റ് ബാബു തടികുളങ്ങര, വണ്ടാഴി എൽ.എൽ.സി പ്രസിഡന്റ് ബെന്നി കിഴക്കേപറമ്പിൽ, തുടങ്ങിയവർ സംസാരിച്ചു.