art

ശ്രീകൃഷ്ണപുരം: ജില്ലാ കേരളോത്സവത്തിൽ ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്തിന് ഓവറോൾ കിരീടം. കലാവിഭാഗത്തിൽ 232 പോയിന്റും കായിക വിഭാഗത്തിൽ 51 പോയിന്റും ഉൾപ്പടെ 283 പോയന്റുകളോടെയാണ് ശ്രീകൃഷ്ണപുരം ഒന്നാം സ്ഥാനം നേടിയത്. 221 പോയിന്റുകളോടെ പട്ടാമ്പി രണ്ടാം സ്ഥാനവും 204 പോയന്റുകളോടെ തൃത്താല മൂന്നാം സ്ഥാനവും കരസ്ഥമാക്കി.