
പാലക്കാട്: ജില്ലാ ലാബിലെ സാമഗ്രികൾ ആർ.ഡി.സി ലാബിലേക്ക് കടത്തുന്നത് പാലക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തടഞ്ഞു. ഇന്നലെ മുതൽ ജില്ലാ ലാബ് പ്രവർത്തിക്കില്ലെന്ന് ബോർഡ് വെച്ച് വരുന്ന രോഗികളെ ആർ.ഡി.സി ലാബിലേക്ക് പോകുവാനുള്ള നിർദേശം ജില്ലാ ലാബിൽ നിന്ന് നൽകുന്നു. ഇരു ലാബുകളും ഭിന്നിപ്പിക്കുന്നതിന് സർക്കാരിൽ നിന്ന് ഒരു ഉത്തരവും ലഭിച്ചിട്ടില്ലെന്ന് ആശുപത്രി സുപ്രണ്ട് വിവരാവകാശ നിയമ പ്രകാരം അറിയിച്ചതുമാണ്. സൗത്ത് പൊലീസ് ഇൻസ്‌പെക്ടർ സുൽഫിക്കർ അലിയുടെ നേതൃത്വത്തിൽ ആശുപത്രി സൂപ്രണ്ടുമായി നടത്തിയ ചർച്ചയിൽ സാധന സാമഗ്രികൾ മാറ്റുന്നത് നിർത്തിവെച്ചു.
പ്രതിഷേധ സമരത്തെ തുടർന്ന് നടന്ന യോഗം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.വി. സതീഷ് ഉദ്ഘാടനം ചെയ്തു. വിവിധ കക്ഷി നേതാക്കളായ പി.കെ.മാധവവാര്യർ, കെ.ശിവരാജേഷ്, എൻ.പി.ചാക്കോ, മണികണ്ഠൻ പുത്തൂർ, ജയൻ മമ്പ്രം, സി.കിദർ മുഹമ്മദ്, എം.വി.രാമചന്ദ്രൻ നായർ, പ്രജീഷ് പ്ലാക്കൽ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ പുത്തൂർ രമേഷ്, എസ്.എം.താഹ, അബു പാലക്കാട്, വി.ആറുമുഖൻ, പി. ബാലസുബ്രഹ്മണ്യൻ, ലക്ഷ്മണൻ രാജൻ വർഗീസ് എന്നിവർ സംസാരിച്ചു.