
മുതലമട: കൃഷിഭവന്റെ കീഴിൽ കുറ്റിപ്പാടം നെല്ല് ഉത്പാദക പാടശേഖരസമിതി കാട്ടുപാടം യു.ഹനീഫയുടെ കൃഷി സ്ഥലത്ത് ഡ്രോൺ ഉപയോഗിച്ച് ഫാക്ട്ന്റയും പട്ടാമ്പി കൃഷി വിജ്ഞാന കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ പ്രദർശന നാനോ യൂറിയ തളിച്ചു.
ഫാക്ട് പ്രതിനിധി അജിര എസ്.നാഥ്, ഡ്രോൺ പയലറ്റ് അജിസൺ ജോർജ്, ഡ്രോൺ ഡീലർ എ.രാജീവ്, കർഷകരായ കെ.മുരളീധരൻ, കെ.നാരായൻകുട്ടി, എം.ശശിധരൻ എന്നിവർ പങ്കെടുത്തു.