
മുതലമട: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വികസിത് ഭാരത് സങ്കൽപ് യാത്ര മുതലമടയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കൽപനാ ദേവി ഉദ്ഘാടനം ചെയ്തു. ബി.ജെ.പി മണ്ഡലം കൺവീനർ എം.സുരേന്ദ്രൻ അദ്ധ്യക്ഷനായി. എസ്.ബി.ഐ ബാങ്ക് മനേജർ എസ്.എ.ഹരിശങ്കർ സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് ഉപാദ്ധ്യക്ഷൻ എം.താജുദ്ദീൻ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരീസമിതിയംഗം കെ.ജി. പ്രദീപ് കുമാർ, വാർഡ് മെമ്പർ നസീമ, കാനറാ ബാങ്ക് മനേജർ വി.കെ.മുഭാക്ഷിന ഫെഡറൽ ബാങ്ക് മാനേജർ മുരുകദാസ്, എസ്.ഐ.ബി മനേജർ വിനോ ജോർജ്ജ്, ഇസാഫ് ബാങ്ക് മനേജർ പി.പ്രജിത്ത് തുടങ്ങിയവർ കേന്ദ്ര ക്ഷേമ പദ്ധതികളെ കുറിച്ച് വിശദികരിച്ചു. 15 പേർക്ക് ഉജ്ജ്വൽ യോജന പദ്ധതി പ്രകാരം സൗജന്യ ഗ്യാസ് കണക്ഷൻ നൽകുകയും 25 ഓളം അപേക്ഷകൾ സ്വീകരിക്കുകയും ചെയ്തു.