
മണ്ണാർക്കാട്: സെന്റ് ഡൊമിനിക് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ കുട്ടികൾ വിവിധ കായിക മത്സരങ്ങളിൽ വിജയം കൈവരിച്ചതിന്റെ (പാലക്കാട് ജില്ലാ തല സി.ബി.എസ്.ഇ സോണൽ ലെവൽ ഫുട്‌ബാൾ മത്സരത്തിൽ ചാമ്പ്യൻഷിപ്പ്, ഖൊ ഖൊ മത്സരത്തിൽ സെക്കന്റെ റണ്ണറപ്പ്, റോളർ സ്‌കേറ്റിംഗിൽ ഫസ്റ്റ് റണ്ണറപ്പ്) ആഹ്ലാദ സൂചകമായി മണ്ണാർക്കാട് കോടതി പടി വരെ കുട്ടികളും അദ്ധ്യാപകരും ചേർന്ന് റാലി സംഘടിപ്പിച്ചു.