payyanedam-school

മണ്ണാർക്കാട്: എം.എൽ.എയുടെ 2022-23 പ്രാദേശിക വികസന പദ്ധതിയിലുൾപ്പെടുത്തി നിർമ്മിച്ച പയ്യനെടം ജി.എൽ.പി സ്‌കൂളിലെ പുതിയ ക്ലാസ് റൂം കെട്ടിടോദ്ഘാടനം എൻ.ഷംസുദ്ദീൻ എം.എൽ.എ നിർവഹിച്ചു. കുമരംപുത്തൂർ ഗ്രാമപ്പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് ഡി.വിജയലക്ഷ്മി അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം ഗഫൂർ കോൽകളത്തിൽ, പഞ്ചായത്തംഗങ്ങളായ ഇന്ദിര മഠത്തുംപുള്ളി, പി.അജിത്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സി.അബൂബക്കർ, സാഹിത്യകാരൻ കെ.പി.എസ് പയ്യനെടം, പ്രധാനാദ്ധ്യാപകൻ എം.എൻ.കൃഷ്ണകുമാർ, പി.ടി.എ പ്രസിഡന്റ് റാഫി മൈലംകോട്ടിൽ, എം.പി.ടി.എ പ്രസിഡന്റ് നുസൈബ, വി.സത്യൻ എന്നിവർ സംസാരിച്ചു.