vasu-house

മംഗലംഡാം: ഒരു വർഷം മുമ്പ് മരണപ്പെട്ട പറശ്ശേരി വാസുവിന്റെ വീട് പണി പൂർത്തീകരിച്ച് സഹപാഠികൾ. മംഗലംഡാം ലൂർദ് മാതാ ഹയർസെക്കൻഡറി സ്‌കൂൾ 1989-90 എസ്.എസ്.എൽ.സി ബാച്ചുകാരാണ് സഹപാഠിയായിരുന്ന വാസുവിന്റെ കുടുംബത്തിന് സഹായകമായത്. പഞ്ചായത്ത് വീടിനുള്ള ഫണ്ട് അനുവദിച്ച് കൊടുത്തിരുന്നെങ്കിലും പണി പൂർത്തിയാക്കിയിരുന്നില്ല. വാസുവിന്റെ മരണശേഷം അനാഥമായ അമ്മയും ഭാര്യയും മൂന്ന് മക്കളുമടങ്ങുന്ന കുടുംബത്തിന്റെ വീടെന്ന സ്വപ്നം പൂർത്തിയാക്കുകയായിരുന്നു പഴയ കൂട്ടുകാർ. നവീകരിച്ച വീടിന്റെ താക്കോൽ ദാനം കെ.ഡി. പ്രസേനൻ എം.എൽ.എ നിർവഹിച്ചു. കിഴക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് കവിത മാധവൻ അദ്ധ്യക്ഷയായി. വാർഡ് മെംബർ ഷഫീന ബഷീർ, 89 -90 ബാച്ച് പ്രതിനിധികൾ എന്നിവർ സംസാരിച്ചു.