ampl-school

എടത്തനാട്ടുകര: എൽ.എസ്.എസ് സ്‌കോളർഷിപ്പ് വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്‌കൂൾ വിജയശതമാനത്തിൽ സബ്ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 2022-23 അദ്ധ്യയന വർഷത്തെ എൽ.എസ്.എസ് സ്‌കോളർഷിപ്പ് പരീക്ഷയിൽ നേരത്തെ വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്‌കൂളിലെ 14 കുട്ടികൾ കരസ്ഥമാക്കിയിരുന്നു. പുനർ മൂല്യനിർണയത്തിൽ രണ്ട് വിദ്യാർത്ഥികൾ കൂടി എൽ.എസ്.എസ് നേടിയതോടെ വിജയികളുടെ എണ്ണം 16 ആയി. വിജയശതമാനത്തിൽ മണ്ണാർക്കാട് സബ് ജില്ലയിൽ വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്‌കൂൾ ഒന്നാമതെത്തി. പി.അബീന സൈനബ് 54 മാർക്ക്, പി.മുഹമ്മദ് അക്മൽ 62 മാർക്ക്, കെ.മുഹമ്മദ് ഹിജാൻ 59 മാർക്ക്, എൻ. ഹാത്തിം ഹംദാൻ 54 മാർക്ക്, പി.പി.നിഹ നസ്റിൻ 50 മാർക്ക്, ടി.അസ്ലഹ് 48 മാർക്ക്, എൻ. അഷ്മിൽ 65 മാർക്ക്, പി.എച്ച് ഷിൻസ ഫാത്തിമ 52 മാർക്ക്, കെ. ഷഹ്മ 61 മാർക്ക്, എൻ. നിമ 55 മാർക്ക്, സി.ഹസ്വ 48 മാർക്ക്, മുഹമ്മദ് റിയാൻ 57 മാർക്ക്, എം. അഫ്നിദ 48 മാർക്ക്, എം.കെ.അംന പർവ്വീൻ 58 മാർക്ക്, വി.ദിൽന 59 മാർക്ക്, വി.ഹിമ ഫാത്തിമ 55 മാർക്ക് എന്നിവരാണ് സ്‌കോളർഷിപ്പ് കരസ്ഥമാക്കിയവർ. പുതുതായി എൽ.എസ്.എസ് നേടിയ വിദ്യാർത്ഥികളുടെ വീടുകളിലെത്തി അദ്ധ്യാപകർ മധുരങ്ങൾ നൽകി അഭിനന്ദിച്ചു. പ്രധാനാദ്ധ്യാപകൻ സി.ടി.മുരളീധരൻ , സീനിയർ അസിസ്റ്റന്റ് കെ.എം.ഷാഹിനാ സലീം, സി.മുഹമ്മദാലി, എ.പി.ആസിം ബിൻ ഉസ്മാൻ, സി.എച്ച്.അബ്ദുറഹിമാൻ, കെ.പി.ഫായിഖ് റോഷൻ, എൻ.ഷാഹിദ് സഫർ, പി.നബീൽ ഷാ, കാർത്തികാ കൃഷണ എന്നിവർ സംസാരിച്ചു.