
പാലക്കാട്: പൊതുവിദ്യാഭ്യാസ വകുപ്പ് വി.എച്ച്.എസ്.ഇ വിഭാഗം നാഷണൽ സർവീസ് സ്‌കീം കേരള എനർജി മാനേജ്‌മെന്റ് സെന്ററുമായി സഹകരിച്ച് മരുതറോഡ് ജി.വി.എച്ച്.എസ്.എസിൽ മിതം 2.0 ഊർജ്ജ സംരക്ഷണ സാക്ഷരതാ പരിപാടി സംഘടിപ്പിച്ചു. മരുതറോഡ് പഞ്ചായത്ത് വാർഡ് മെമ്പർ പി.ദീപ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സി.സ്വാമിദാസൻ അദ്ധ്യക്ഷനായി. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ എ.സുരേഷ് കുമാർ പദ്ധതി വിശദീകരിച്ചു. ഊർജ്ജ സംരക്ഷണ റാലി, ഊർജ്ജ സംരക്ഷണ വലയം, ഊർജ്ജ സംരക്ഷണ പ്രതിജ്ഞ, ഊർജ്ജ സംരക്ഷണ ബോധവത്കരണ ക്ലാസ് എന്നിവ നടത്തി. പ്രിൻസിപ്പൽ പി.ലക്ഷ്മി, എൻ.എസ്.എസ് വളണ്ടിയർ ലീഡർ എസ്.കിരൺ ഊർജ്ജ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കെ.എസ്.ഇ.ബി കൽപ്പാത്തി സബ് ഡിവിഷനിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ വി.സെൽവരാജ് ബോധവത്ക്കരണ ക്ലാസെടുത്തു. എൻ.എസ്.എസ് വളണ്ടിയർ സംസാരിച്ചു.