
പട്ടാമ്പി: യു.ഡി.എഫ് പ്രവർത്തകർക്കതിെരെ സി.പി.എം നടത്തുന്ന അക്രമങ്ങളിൽ പ്രതിേഷേധിച്ച് കുമരനല്ലൂരിൽ തൃത്താല മണ്ഡലം യു.ഡി.എഫ് പ്രതിേഷേധ പ്രകടനം നടത്തി. പൊതു ഖജനാവ് കൊള്ളയടിക്കുന്ന പിണറായി ബ്രാന്റ് നവേകരള സദസിനതിരെ ജനാധിപത്യ രീതിയിൽ സമരം ചെയ്ത യു.ഡി.എഫ് പ്രവർത്തകരെ മർദ്ദിക്കുന്നതിന് പൊലീസ് ഒത്താശ നൽകുന്നതിൽ ശക്തമായ പ്രതിേഷേധം രേഖപ്പെടുത്തി. കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി.ബൽറാം, സി.വി. ബാലചന്ദ്രൻ.പി.ഇ.എ സലാം, ടി.കെ.സുനിൽകുമാർ, എസ്.എം.കെ.തങ്ങൾ, റഷീദ് കൊഴിക്കര,വിനോദ് കാങ്കത്ത്, ടി. അസീസ്, പി.രാജീവ് തുടങ്ങിയവർ സംസാരിച്ചു.