nethaji-college

പാലക്കാട്: നെന്മാറ നേതാജി മെമ്മോറിയൽ ആർട്സ് ആൻഡ് സയൻസ് കോളേജിൽ കേരളസർക്കാർ ആരോഗ്യവകുപ്പ് നടപ്പിലാക്കുന്ന 'വിവ' പദ്ധതി പ്രവർത്തനമാരംഭിച്ചു. 19 വയസിനും 59 വയസിനും മദ്ധ്യേയുള്ള വനിതകളുടെ രക്തത്തിലെ ഹീമോ ഗ്ലോബിൻ പരിശോധിച്ച് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി വിളർച്ചയിൽ നിന്ന് വളർച്ചയിലേക്ക് എന്ന പദ്ധതിക്കാണ് തുടക്കം കുറിച്ചത്. തുടക്കമെന്ന നിലയിൽ 50 പെൺകുട്ടികൾക്ക് അവസരം നൽകി. ആരോഗ്യ വകുപ്പിന്റെ നെന്മാറ ഹെൽത്ത് പ്രൈമറി സെന്ററിലെ നേഴ്സുമാരായ സിബി, ശ്രീഷ എന്നിവർ പരിശോധന നടത്തി. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ അരവിന്ദ് നേതൃത്വം നൽകി. കോളേജ് പ്രിൻസിപ്പൽ വി.ഫൽഗുനൻ, അസിസ്റ്റന്റ് പ്രൊഫസർമാരായ വി.എൻ.സിന്ധു, രജനി, ഷഹസിയ എന്നിവർ സംസാരിച്ചു.