
കടമ്പഴിപ്പുറം: അഖില കേരള വെളിച്ചപ്പാട് സംഘത്തിന്റെ സംസ്ഥാന സമിതി ഓഫീസ് ഉദ്ഘാടനവും ദേവിദാസ പുരസ്‌കാര സമർപ്പണവും പുളിക്കൽ ശങ്കരോടത്ത് കോവിലകം അമ്പോറ്റി തമ്പുരാൻ നിർവഹിച്ചു. സംസ്ഥാന പ്രസിഡന്റ് ചന്ദ്രമോഹനൻ വെളിച്ചപ്പാട് അദ്ധ്യക്ഷനായി.
സെക്രട്ടറി ഗോവിന്ദകുമാർ വെളിച്ചപ്പാട്, സന്ദീപ് വെളിച്ചപ്പാട്, വി.സജിഷ്, എൻ.സച്ചിദാനന്ദൻ, സുരേഷ്, കെ.ടി.രാമചന്ദ്രൻ, എം.പി.ശിവദാസ്, തങ്കപ്പൻ നായർ, രവീന്ദ്രൻ, മണികണ്ഠൻ വെളിച്ചപ്പാട് എന്നിവർ സംസാരിച്ചു. ആറ് പേർക്ക് ദേവീദാസപുരസ്‌കാരവും, ഒരു ശാക്തേയകുലാചാര്യ പുരസ്‌കാരവും സമ്മാനിച്ചു. ആര്യങ്കാവ് വെളിച്ചപ്പാട് ഉണ്ണികൃഷ്ണൻ നായർ, തൃപ്പുറ്റ വെളിച്ചപ്പാട് സേതുമാധവൻ, നെടുങ്ങനാട്ട് മുത്തശ്ശിയാർക്കാവ് അനിൽകുമാർ വെളിച്ചപ്പാട്, മാന്നൂർ ഭഗവതി ക്ഷേത്രം കാളിദാസൻ വെളിച്ചപ്പാട്, കുരഞ്ഞിയൂർ എരിമ്മൽ ഭഗവതിക്ഷേത്രം വെളിച്ചപ്പാട് വേലായുധകുമാർ, കോട്ടപ്പുറം തിരുവളയനാട്ട്കാവ് ഗോവിന്ദകുമാർ വെളിച്ചപ്പാട് എന്നിവർക്ക് ദേവീദാസ പുരസ്‌കാരവും, കല്ലഴി ഉല്ലാസ് വെളിച്ചപ്പാടിന് ശാക്തേയകുലാചാര്യ പുരസ്‌കാരവും നൽകി ആദരിച്ചു.