theyunni

ഷൊർണൂർ: വർഷങ്ങളായി ഷൊർണൂരിലും പരിസര പ്രദേശങ്ങളിലും കഞ്ചാവ് വിൽപന നടത്തി കുപ്രസിദ്ധി നേടിയെ ഷൊർണൂർ നെടുങ്ങോട്ടൂർ മമ്മളിക്കുന്നത്ത് വീട്ടിൽ തെയ്യുണ്ണിയെ (66) പട്ടാമ്പി എക്‌‌സൈസ് സംഘം വീട് വളഞ്ഞ് രണ്ട് കിലോ എണ്ണൂറ് ഗ്രാം കഞ്ചാവ് സഹിതം പിടികൂടി. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. വീടിനോട് ചേർന്ന മറ്റൊരു പഴയ വീട്ടിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. പിടികൂടിയ തെയ്യുണ്ണിയെ റിമാൻഡ് ചെയ്തു. വർഷങ്ങളായി കഞ്ചാവ് വിൽപ്പനയുടെ പ്രമുഖ കണ്ണിയാണ് ഇയാൾ. കഞ്ചാവ് വിപണിയുടെ പ്രധാന സൂത്രധാരനും കൂടിയാണ് ഇയാൾ. പല തവണ കഞ്ചാവ് കൈമാറ്റത്തിനിടെ തെയ്യുണ്ണി പൊലീസിന്റെയും എക്‌സൈയ്സ് സംഘത്തിന്റെയും പിടിയിലായിട്ടുണ്ട്. എന്നാൽ ഉന്നത സ്വാധീനമുപയോഗിച്ച് കേസുകൾ മാറ്റിമറിച്ചും, സാക്ഷികളെ മൊഴിമാറ്റിച്ചും ഇയാൾ രക്ഷപ്പെട്ടു പോന്നിരുന്നതായി ആരോപണമുണ്ട്.