pariyanampatta-sapthaham

ശ്രീകൃഷ്ണപുരം: കാട്ടുകുളം പരിയാനമ്പറ്റ ഭഗവതി ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞം ആരംഭിച്ചു. മേൽശാന്തി കുറിശാത്തമണ്ണ മന കൃഷ്ണൻ നമ്പൂതിരി ഭദ്രദീപം തെളിയിച്ചു. കണ്ടമംഗലം പരമേശ്വരൻ നമ്പൂതിരിയാണ് യജ്ഞാചാര്യൻ. മേക്കാട് ഉണ്ണികൃഷ്ണൻ നമ്പൂതിരി പാരായണവും പാലോന്നം മുരളീധരൻ നമ്പൂതിരി പൂജകൾക്ക് നേതൃത്വവും നൽകും. വിശേഷാൽ പൂജകൾക്ക് പുറമെ പാരായണവും പ്രഭാഷണവും ദിവസവും രാവിലെ 6 മുതൽ വൈകിട്ട് 6 വരെ ഉണ്ടാകും. 22ന് സമാപിക്കും. 25 വരെ പ്രഭാതഭക്ഷണവും പ്രസാദഊട്ടും ഉണ്ടായിരിക്കും.