lulu
പാലക്കാട് നാളെ ഉദ്ഘാടനം ചെയ്യുന്നു ലുലു മാൾ.

പാലക്കാട്: ലുലു ഗ്രൂപ്പിന്റെ പുതിയ ഷോപ്പിംഗ് കേന്ദ്രം കേരളത്തിന്റെ നെല്ലറയായ പാലക്കാടും. ലോകോത്തര ഷോപ്പിങ്ങിന്റെ നവീന അനുഭവം നൽകാൻ രണ്ടുലക്ഷം ചതുരശ്രയടി വിസ്തീർണത്തിലുള്ള ഷോപ്പിംഗ് മാൾ തിങ്കളാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കും. കണ്ണാടിയിലാണ് പുതിയ ലുലു മാൾ സ്ഥിതി ചെയ്യുന്നത്. ഉദ്ഘാടന ദിവസം ഉച്ച കഴിഞ്ഞ് മൂന്ന് മണി മുതലാണ് പൊതുജനങ്ങൾക്ക് മാളിലേക്ക് പ്രവേശനം.

രണ്ട് നിലയുള്ള മാളിൽ ലുലു ഹൈപ്പർമാർക്കറ്റ് തന്നെയാണ് മുഖ്യ ആകർഷണം. ഒരു ലക്ഷം ചതുരശ്രയടി വിസ്തീർണത്തിലുള്ള ലുലു ഹൈപ്പർമാർക്കറ്റിൽ ദൈനംദിന ആവശ്യങ്ങൾക്കുള്ള എല്ലാ ഉത്പന്നങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാണ്. പച്ചക്കറി, പഴം, പാൽ ഉത്പന്നങ്ങൾ, ഗ്രോസറി, ഹോട്ട് ഫുഡ് ബേക്കറി, മത്സ്യം ഇറച്ചി എന്നിവയ്ക്കായി പ്രത്യേകം സെക്ഷനുകളുണ്ട്. കാർഷിക മേഖലയിൽ നിന്ന് നേരിട്ട് സംഭരിച്ച പച്ചക്കറി, പഴം, പാൽ ഉത്പന്നങ്ങൾ ലുലു ഹൈപ്പർമാർക്കറ്റിൽ ലഭ്യമാകും. ലോകത്തെ വിവിധയിടങ്ങളിൽ നിന്ന് ഇറക്കുമതി ആഗോള നിലവാരത്തിലുള്ള ഭക്ഷ്യ ഉത്പന്നങ്ങളും ഹൈപ്പർമാർക്കറ്റിൽ ഉപഭോക്താകൾക്ക് ലഭിക്കും.

കൂടാതെ ഫാഷൻ ലോകത്തെ പുത്തൻ ട്രെൻഡുകൾ ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ ലുലു ഫാഷൻ സ്റ്റോറും തയാറാണ്. ഏറ്റവും മികച്ച ലോകോത്തര ബ്രാൻഡുകളുടെ വസ്ത്രശേഖരമാണ് ഫാഷൻ സ്റ്റോറിൽ കാത്തിരിക്കുന്നത്. കുട്ടികൾക്കുള്ള പ്രത്യേക കളക്ഷനുകളും ഒരുക്കിയിട്ടുണ്ട്.

ഗാർഹിക ഉത്പന്നങ്ങളുടെ വൈവിധ്യമായ ശ്രേണിയും ഇലക്ട്രേണിക്സ് ഡിജിറ്റൽ ഉത്പന്നങ്ങളും അടക്കം ഏറ്റവും മികച്ച ഓഫറുകളോടെയാണ് ലഭ്യമാക്കിയിരിക്കുന്നത്. ഇതിന് പുറമേ കുട്ടികൾക്ക് ആവേശമായി സ്മാർട്ട് ഗെംയിമിങ്ങ് ഇടമായ ഫൺടൂറയും സജ്ജീകരിച്ചുണ്ട്. 250 പേർക്ക് ഒരേസമയം ഭക്ഷണം കഴിക്കാനാകുന്ന കോർട്ടും മാളിൽ ഒരുക്കിയിട്ടുണ്ട്. സൗകര്യത്തിലാണ് ഫുഡ് കോർട്ട്. ടൂവീലറുകൾ ഉൾപ്പെടെ വാഹനങ്ങൾക്ക് സുഗമമായി പാർക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്.