
പാലക്കാട്: ഒലുവൻപൊറ്റ ക്ഷീരോൽപാദക സഹകരണ സംഘം തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാനലിന് വമ്പിച്ച വിജയം. വാശയേറിയ ത്രികോണ മത്സരത്തിൽ കോൺഗ്രസ്, സി.പി.എം, ജനതാദൾ മുതലായ പാനലിൽ മത്സരിച്ചതിൽ 8 സീറ്റിൽ 7 സീറ്റിലും കോൺഗ്രസ് വിജയിച്ചു. ക്ഷീര സംഘം പ്രസിഡന്റായി ടീ.കാസിം, വൈസ് പ്രസിഡന്റായി കെ.അഞ്ജലിയും സ്ഥാനമേറ്റു. കൊഴിഞ്ഞാമ്പാറ ബ്ലോക്ക് പ്രസിഡന്റ് കെ.രഘുനാഥ്, ജില്ലാ കർഷക കോൺഗ്രസ് പ്രസിഡന്റ് ഇക്ബാൽ, ജില്ലാ ദളിത് കോൺഗ്രസ് പ്രസിഡന്റ് നാരായണസ്വാമി, കൊഴിഞ്ഞാമ്പാറ മണ്ഡലം പ്രസിഡന്റ് കെ.കണ്ണൻകുട്ടി, മുൻ ഡി.സി.സി പ്രസിഡന്റ് പി.ബാലചന്ദ്രൻ തെക്കേദേശം, മണ്ഡലം പ്രസിഡന്റ് ബി.മണികണ്ഠൻ, കൊറ്റമംഗലം ക്ഷീരസംഘം പ്രസിഡന്റ് ആർ.മഹാലിംഗം, മഹിളാ കോൺഗ്രസ് ജനറൽ സെക്രട്ടറി ബി.വൃന്ദ, എന്നിവർ നേതൃത്വം നൽകി.