
മണ്ണാർക്കാട്: 1971ലെ ഇന്ത്യാപാക് യുദ്ധത്തിൽ വീരമൃത്യു വരിച്ച ചെത്തല്ലൂർ കാരുത്തൊടി ജവാൻ കെ.അയ്യപ്പന്റെ സ്മൃതിമണ്ഡപത്തിൽ വിജയ്ദിവസ് ആഘോഷഭാഗമായി അഖില ഭാരതീയ പൂർവ സൈനിക സേവാ പരിഷത്തിന്റെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി. ജില്ലാ സമിതി അംഗം ജയകുമാർ അദ്ധ്യക്ഷനായി. സൈന്യ മാതൃശക്തി മണ്ണാർക്കാട് താലൂക്ക് പ്രസിഡന്റ് ശാന്ത, പ്രേമ, ശ്രീനിവാസൻ, എ.സുബ്രഹ്മണ്യൻ, സ്വാമിനാഥൻ എന്നിവർ നേതൃത്വം നൽകി.