aattinkutty

മണ്ണാർക്കാട്: കിണറ്റിലകപ്പെട്ട ആട്ടിൻകുട്ടിക്ക് രക്ഷകരായി മണ്ണാർക്കാട് അഗ്നിരക്ഷാസേന. എടപ്പറ്റ പഞ്ചായത്തിലെ വട്ടമണ്ണപ്പുറം ഖദീജയുടെ 40 അടി താഴ്ചയുള്ള വീട്ടുവളപ്പിലെ കിണറിലാണ് ആട്ടിൻകുട്ടി അകപ്പെട്ടത്. സമീപവാസിയും സിവിൽ ഡിഫൻസ് പ്രവർത്തകയുമായ റെജീന വിവരം നൽകിയതിനെ തുടർന്ന് സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ ടി.ജയരാജന്റെ നേതൃത്വത്തിൽ ടി.കെ.അൻസൽ ബാബു, ആർ.രാഹുൽ, ജി. അജീഷ്, എം.രമേഷ് എന്നിവർ സ്ഥലത്തെത്തി. വലയുപയോഗിച്ചുള്ള രക്ഷാപ്രവർത്തനം വിഫലമായതോടെ സേനാംഗം രമേഷ് കിണറ്റിലിറങ്ങുകയായിരുന്നു. തുടർന്ന് ആട്ടിൻകുട്ടിയെ വലയ്ക്കകത്താക്കി മുകളിലേക്കെത്തിച്ചു. കിണറിൽ ആവശ്യത്തിന് വെള്ളമുണ്ടായിരുന്നതിനാൽ ആട്ടിൻകുട്ടിക്ക് വീഴ്ചയിൽ പരിക്കേറ്റിട്ടില്ല.