പട്ടാമ്പി: ഉച്ചഭക്ഷണ അവശിഷ്ടം ശാസ്ത്രീയമായി സംസ്കരിച്ച് ഗുണമേന്മയുള്ള കമ്പോസ്റ്റ് തയ്യാറാക്കി വിളയൂർ പഞ്ചായത്തിലെ ജീവനക്കാർ മാതൃകയാകുന്നു. ജൂൺ മുതൽ ഇതുവരെ ഉച്ചഭക്ഷണ അവശിഷ്ടത്തിൽ നിന്ന് 15 കിലോ കമ്പോസ്റ്റ് വളമാണ് തയ്യാറാക്കിയത്.
ബയോബിന്നിൽ ആദ്യം ഇനോകുലവും പിന്നീട് ഭക്ഷണാവശിഷ്ടങ്ങളും നിക്ഷേപിച്ച ശേഷം വീണ്ടും ഇനോകുലം നിരത്തിയാണ് കമ്പോസ്റ്റ് നിർമ്മിച്ചത്. ജൈവ മാലിന്യം നിക്ഷേപിക്കുന്നതിന് മാർഗമില്ലാതായതോടെയാണ് ഈ രീതിയിലേക്ക് അധികൃതർ തിരിഞ്ഞത്. തയ്യാറാക്കിയ കമ്പോസ്റ്റ് പഞ്ചായത്ത് കോമ്പൗണ്ടിലെ ചെടികൾക്കും മരങ്ങൾക്കും വളമായി ഉപയോഗിക്കും. ഇതോടൊപ്പം വിവിധ ആവശ്യങ്ങൾക്കായി പഞ്ചായത്തിൽ എത്തുന്ന പൊതുജനങ്ങൾക്ക് കാണുന്നതിനും പരിചയപ്പെടുന്നതിനുമായി കമ്പോസ്റ്റ് പ്രത്യേകം പാത്രങ്ങളിലായി നിറച്ചുവച്ചിട്ടുമുണ്ട്