
വടവന്നൂർ: ദേശീയ കർഷക സമാജം വടവന്നൂർ പഞ്ചായത്ത് മണ്ഡലം പ്രവർത്തക സമിതി യോഗം ജില്ലാ പ്രസിഡന്റ് മുതലാംതോട് മണി ഉദ്ഘാടനം ചെയ്തു. കാലഹരണപ്പെട്ട പറമ്പിക്കുളം ആളിയാർ കരാർ പുതുക്കി കൂടുതൽ വെള്ളം ലഭ്യമാക്കി ജില്ലയിലെ നെൽകൃഷിയെ സംരക്ഷിക്കുക, കാർഷിക കടങ്ങൾ എഴുതി തള്ളുക, മീങ്കര ജലസംഭരണി നിറച്ച് ജലസേചനം ഉറപ്പാക്കുക, കാർഷിക ചില്ലറ വ്യാപാര മേഖലയിലെ കുത്തകകളെ നിയന്ത്രിക്കാൻ നിയമം കൊണ്ടുവരിക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു. എസ്.ഭുവനേശ്വർ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി വി.രവീന്ദ്രൻ, എം.ഉദുമാൻ, ഹരിദാസൻ കല്ലടിക്കോട്, ജോർജ് സിറിയക്ക്, സിറാജ് കൊടുവായൂർ, എസ്.അധിരഥൻ, എ.ജി.ഹരീന്ദ്രനാഥൻ, എസ്.രാജേന്ദ്രൻ സംസാരിച്ചു. എസ്.ഭുവനേശ്വർ (പ്രസിഡന്റ്) എസ്.രാജേന്ദ്രൻ (സെക്രട്ടറി) എ.ജി.ഹരീന്ദ്രനാഥൻ (ഖജാൻജി) തിരഞ്ഞെടുത്തു.