anumodanam

കൊല്ലങ്കോട്: സബ് ജൂനിയർ നാഷണൽ നെറ്റ് ബാൾ ചാമ്പ്യൻഷിപ്പിൽ കേരള ജേഴ്സി അണിയുന്ന എലവഞ്ചേരി പതിയിൽ മോഹൻദാസിന്റെയും സൗമിനിയുടെയും മകൾ നക്ഷത്രയെ എലവഞ്ചേരി ബി.ജെ.പി അനുമോദിച്ചു. പ്രസിഡന്റ് ബിജുവിന്റെ അദ്ധ്യക്ഷതയിൽ മണ്ഡലം കൺവീനർ എം.സുരേന്ദ്രൻ പൊന്നാട അണിയിച്ചു.
കെ.വേണുഗോപാൽ, ജി.മണികണ്ഠൻ, വി.പ്രസാദ്, മണികണ്ഠൻ, വെങ്കിടി, മീഡിയ ചാർജ് എം.നാരായണ സ്വാമി, ദിനേഷ് ബി.ഏരിപ്പാടം എന്നിവർ പങ്കെടുത്തു.