ഒറ്റപ്പാലം: ഭാരതി യുവ വെൽഫെയർ അസോസിയേഷനും ഭാരത് ന്യൂസും ഏർപ്പെടുത്തിയ നാഷണൽ ഐക്കൺ യുവ ശ്രേഷ്ഠ പുരസ്‌കാരം നർത്തകനും നടനും സംവിധായകനുമായ ശ്രീജിത്ത് മാരിയിൽ ദില്ലിയിൽ നടന്ന ചടങ്ങിൽ ഏറ്റുവാങ്ങി. മുൻ മുഖ്യമന്ത്രി ജഗദംബിക പാലാണ് പുരസ്‌കാരം സമ്മാനിച്ചത്.
മഹാകാലൻ, തഥാഗത എന്നീ ഷോർട്ട് ഫിലിമുകളെയും, നൃത്തരംഗത്തെ സംഭാവനകളെയും മുൻനിർത്തിയാണ് പുരസ്‌കാരം. ധനലക്ഷ്മി ഗ്രൂപ്പ് ഓഫ് കമ്പനിയിലെ ഓഡിറ്റിംഗ് ഉദ്യോഗസ്ഥനായ ശ്രീജിത്ത് മാരിയിൽ പാലക്കാട് സ്വദേശിയാണ്. ധനലക്ഷമി ഗ്രൂപ്പ് ഓഫ് കമ്പനി ചെയർമാൻ ഡോ.വിപിൻദാസ് കടങ്ങോട്ട് നൽകി വരുന്ന പിന്തുണ കലാരംഗത്ത് കരുത്താണെന്ന് ക്ലാസിക്കൽ ഡാൻസർ കൂടിയായ ശ്രീജിത്ത് പറഞ്ഞു.