
കടമ്പഴിപ്പുറം: ബി.ജെ.പി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രി ഉജ്ജ്വൽ യോജനയിലൂടെ നിർദ്ധന കുടുംബങ്ങൾക്കുള്ള സൗജന്യ ഗ്യാസ് കണക്ഷൻ വിതരണം ചെയ്തു. വിതരണോദ്ഘാടനം ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ നിർവഹിച്ചു. ഏരിയ കമ്മിറ്റി പ്രസിഡന്റ് രവീന്ദ്രൻ കമ്പപറമ്പിൽ അദ്ധ്യക്ഷനായി. മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കെ.നിഷാദ്, ജനറൽ സെക്രട്ടറി എൻ.സച്ചിദാനന്ദൻ, പുലാപ്പറ്റ ഏരിയ പ്രസിഡന്റ് രാംകുമാർ, ഏരിയ ജനറൽ സെക്രട്ടറിമാരായ പി.സന്തോഷ്, ശ്രീഹരി സംസാരിച്ചു.