
പാലക്കാട്: പിണറായി സർക്കാർ ഇരട്ട നീതിയാണ് നടപ്പാക്കുന്നതെന്ന് കെ.പി.സി.സി ജന.സെക്രട്ടറി സി.ചന്ദ്രൻ പറഞ്ഞു. വണ്ടിപ്പെരിയാർ കേസിലെ പ്രതിയെ രക്ഷപ്പെടാനുതകുന്ന രീതിയിൽ കേസ് നടത്തിയത് അവസാനത്തെ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് ടൗൺ നോർത്ത് മണ്ഡലം കമ്മിറ്റി നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എ.രമേശ് പുത്തൂർ അദ്ധ്യക്ഷനായി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.വി.സതീഷ്, സുധാകരൻ പ്ലാക്കാട്ട്, പുത്തൂർ രാമകൃഷ്ണൻ, കെ.ഭവദാസ്, ഡി.ഷജിത്കുമാർ, സി.നിഖിൽ, ഷെരീഫ് മുഹമ്മദ്, പ്രഭുൽകുമാർ, രാധ ശിവദാസ്, ഷക്കീല തുടങ്ങിയവർ സംസാരിച്ചു.