temple
കൊല്ലങ്കോട് പുലിക്കോട് അയ്യപ്പൻകാവ് ആറാട്ട് മഹോത്സവത്തിന് മുന്നോടിയായി മേൽശാന്തി വിഷ്ണു നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ നടന്ന അലച്ചം കെട്ടൽ.

കൊല്ലങ്കോട്: ചരിത്രപ്രസിദ്ധമായ വെങ്ങുനാട് തട്ടികത്തിലെ പുലിക്കോട് അയ്യപ്പൻകാവിൽ ആറാട്ട് മഹോത്സവം ജനുവരി ആറിന് നടക്കും. ആറാട്ടിന് മുന്നോടിയായി മേൽശാന്തി വിഷ്ണു നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ അലച്ചം കെട്ടൽ ചടങ്ങ് നടന്നു. ക്ഷേത്രം ഭാരവാഹികളായ കെ.ഗംഗാധരൻ,​ എൻ.വിദ്യാദരൻ, സി.എസ്.രവി,​ ഉത്സവ കമ്മിറ്റി ഭാരവാഹികളായ കെ.മുകുന്ദൻ മേനോൻ, എം.അനിൽ ബാബു, സി.തങ്കപ്പൻ, വി.എൻ.വിജയൻ എന്നിവരും മറ്റു ഉത്സവ കമ്മിറ്റി അംഗങ്ങളും ഭക്തജനങ്ങളും പങ്കെടുത്തു. തുടർന്ന് ശാന്ത രാധകൃഷ്ണന്റെ നാരായണീയ പാരായണം നടന്നു.