തിരുവേഗപ്പുറ: യു.ഡി.എഫ് കൺവെൻഷനും പുതിയ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.എ.അസീസിനുള്ള സ്വീകരണവും കെ.പി.സി.സി നിർവാഹക സമിതി അംഗം സി.വി.ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അവറാൻകുട്ടി പൊന്നാടയണിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ശ്രീജേഷ് ഉപഹാരം നൽകി. യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ എ.കെ.മുഹമ്മദ് കുട്ടി അദ്ധ്യക്ഷനായി. കെ.പി.ബാപ്പുട്ടി, ജിതേഷ് മോഴികുന്നം, എം.രാധാകൃഷ്ണൻ, മുസ്തഫ പങ്കെടുത്തു.