yuva-swaraj

തേങ്കുറിശി: യുവസ്വരാജ് സോഷ്യൽ വെൽഫെയർ ഫോറത്തിന്റെ വാർഷികം കെ.ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. തേങ്കുറിശി പഞ്ചായത്തിലെ കുടുംബശ്രീ, സി.ഡി.എസ്, ഹരിത കർമ്മസേന, ആശ വർക്കർമാർ, മികച്ച യുവകർഷകർ തുടങ്ങിയവരെ ആദരിച്ചു. കെ.ശാന്തകുമാരി എം.എൽ.എ വിശിഷ്ടാതിഥിയായി. ഡപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ പി.പ്രേംനാഥ് മുഖ്യപ്രഭാഷണം നടത്തി. തേങ്കുറിശി പഞ്ചായത്ത് പ്രസിഡന്റ് വി.ആർ.ഭാർഗവൻ അദ്ധ്യക്ഷനായി. യുവസ്വരാജ് ജില്ലാ പ്രസിഡന്റ് ഇക്ബാൽ കുനിശേരി, ജന.സെക്രട്ടറി ഉദയൻ വെമ്പല്ലൂർ, എ.സുന്ദരൻ, ഗോപകുമാർ, വി.ജെ.കുര്യാക്കോസ്, കെ.എ.സീതാരാമൻ, എ.മുഹമ്മദ് ഹനീഫ, കെ.മുരളി ചിതലി, ബി.സുധാകരൻ തുടങ്ങിയവർ സംസാരിച്ചു.