പാലക്കാട്: എസ്.എൻ.ഡി.പി യോഗം കൊളക്കോട് ശാഖാ വാർഷികാഘോഷവും വനിതാസംഘം ഒമ്പതാം വാർഷിക പൊതുയോഗവും വടക്കഞ്ചേരി യൂണിയൻ സെക്രട്ടറി കെ.എസ്.ശ്രീജേഷ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പി.ഗംഗാധരൻ അദ്ധ്യക്ഷനായി. യൂത്ത് മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് പി.എസ്.സുമിത്ത്, വി.ഉണ്ണികൃഷ്ണൻ, എൻ.സുഭാഷ്, ആർ.രജനീഷ് തുടങ്ങിയവർ സംസാരിച്ചു.
സംഘടനാ തിരഞ്ഞെടുപ്പിൽ യൂണിയൻ വൈസ് പ്രസിഡന്റ് എം.ആർ.കൃഷ്ണൻകുട്ടി വരണാധികാരിയായി. വനിതാസംഘം വാർഷിക പൊതുയോഗം ഷീബ പ്രമോദ് ഉദ്ഘാടനം ചെയ്തു. വനിതാസംഘം ശാഖ പ്രസിഡന്റ് കവിത ബാബുരാജ് അദ്ധ്യക്ഷയായി. യൂണിയൻ വനിതാസംഘം പ്രസിഡന്റ് സ്മിത മോഹനൻ, സെക്രട്ടറി ലതിക, സ്മിത നാരായണൻ, രജിത സുഭാഷ്, രാധിക സുമേഷ് സംസാരിച്ചു.