ramanunni-kamala

പട്ടാമ്പി: ലൈഫ് ഭവന പദ്ധതിയിൽ വീട് നിർമ്മിക്കുന്നതിന് 80 സെന്റ് ഭൂമി വിട്ടുനൽകി വിളയൂരിലെ ദമ്പതികൾ.കോട്ടയിൽ രാമനുണ്ണിയും ഭാര്യ കെ.കമലവുമാണ് നാടിന് മാതൃകയാവുന്നത്.നിരവധി നിർദ്ധന കുടുംബങ്ങൾക്ക് വീടെന്ന സ്വപ്നം സാക്ഷാൽക്കരിക്കുന്നതിനാണ് ഈ ദമ്പതികൾ സ്വന്തം സ്ഥലം കൈമാറുന്നത്. കെ.എസ്.ഇ.ബി സീനിയർ സൂപ്രണ്ടായി വിരമിച്ച രാമനുണ്ണി കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറിയായിരുന്നു. പത്ത് വർഷം തുടർച്ചയായി കൊപ്പം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായി പ്രവർത്തിച്ചു. നിലവിൽ നിർമ്മാണ തൊഴിലാളി യൂണിയൻ പട്ടാമ്പി ഏരിയ ജോയന്റ് സെക്രട്ടറിയും കെ.എസ്.ഇ.ബി പെൻഷനേഴ്സ് യൂണിയൻ പട്ടാമ്പി ഡിവിഷൻ പ്രസിഡന്റുമാണ്. പെരിന്തൽമണ്ണ കോഓപ്പറേറ്റീവ് വനിത പ്രസ് സെക്രട്ടറിയായ കെ.ആർ.ബീന, നടുവട്ടം ഗവ.ജനത എച്ച്.എസ്.എസ് അദ്ധ്യാപകൻ കെ.ആർ.ബൈജു, കെ.ആർ.ബെന്നി (ബിസിനസ്) എന്നിവർ മക്കളാണ്.