
പാലക്കാട്: കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറഷൻ ജില്ലാ സമ്മേളനം സി.പി.ഐ ജില്ലാ സെക്രട്ടറി കെ.പി.സുരേഷ് രാജ്
ഉത്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അബ്ദുൾ മജീദ് അദ്ധ്യക്ഷനായി. സംസ്ഥാന കായികമേളയിലും കലാമേളയിലും വിജയിച്ച പ്രതിഭകളെ സുമലത മോഹൻദാസ് അനുമോദിച്ചു. സംസ്ഥാന ജന.സെക്രട്ടറി ഡോ.വി.എം.ഹാരിസ് റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി പി.വിജയകുമാർ, വൈസ് പ്രസിഡന്റ് എം.എസ്.റീജ, രശ്മി കൃഷ്ണൻ, ഡോ.വി.എം.പ്രദീപ് തുടങ്ങിയവർ
സംസാരിച്ചു. ഭാരവാഹികൾ: ഡോ.എം.ജയൻ (പ്രസി), ഇ.എസ്.ശാന്തമണി, ഡോ,ദാമോദരൻ, എം.ഹനീഷ്, വത്സലാകുമാരി (വൈസ് പ്രസി), അബ്ദുൾ മജീദ് സെക്ര), ഡോ.പി.എം.റെഷിൻ (ട്രഷ).