chittur-convention

ചിറ്റൂർ: കേരള കർഷക സംഘം എലപ്പുള്ളി പഞ്ചായത്ത് കൺവെൻഷൻ ജില്ലാ പ്രസിഡന്റ് കെ.ഡി.പ്രസേനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എ.സുരേഷ് അദ്ധ്യക്ഷനായി. ജില്ലാ ട്രഷറർ എസ്.സുഭാഷ് ചന്ദ്രബോസ്, കെ.ആർ.സുരേഷ്‌കുമാർ, ആർ.സ്വാമിനാഥൻ, സി.ഗോപാലകൃഷ്ണ പിള്ള, എ.ചൈതന്യകൃഷ്ണൻ, സി.എസ്.ശ്രീകാന്ത് സംസാരിച്ചു. ജില്ലയിലെ മികച്ച കൃഷി ഓഫീസറായി തിരഞ്ഞെടുത്ത ബി.എസ്.വിനോദ് കുമാറിനെ ആദരിച്ചു.