
ശ്രീകൃഷ്ണപുരം: ബി.ജെ.പി എളമ്പുലാശ്ശേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രി ഉജ്ജ്വൽ യോജനയിലൂടെ നിർദ്ധന കുടുംബങ്ങൾക്ക് സൗജന്യ ഗ്യാസ് കണക്ഷൻ വിതരണം ചെയ്തു. വിതരണോദ്ഘാടനം ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി വിജയൻ മലയിൽ നിർവഹിച്ചു. ഏരിയ ജനറൽ സെക്രട്ടറി രമേഷ്, സുന്ദരൻ, പി.മോഹനൻ, പി.എം.ശങ്കുണ്ണി എന്നിവർ സംസാരിച്ചു.