gettogather

പട്ടാമ്പി: പഠിച്ചിറങ്ങിയ വിദ്യാലയ അങ്കണത്തിൽ പഠന കാല ഓർമ്മകൾ പങ്കുവെച്ച് ആറ് പതിറ്റാണ്ടിന് ശേഷം കുമരനല്ലൂർ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ 1962-63 ബാച്ചിലെ വിദ്യാർത്ഥികൾ ഒത്തുകൂടി. പി.ടി.എ പ്രസിഡന്റ് യു.മാധവൻകുട്ടി ഉദ്ഘാടനം ചെയ്തു. വി.കെ.ചന്ദ്രശേഖരൻ അദ്ധ്യക്ഷനായി. പ്രൊഫ.കെ.കുഞ്ഞഹമ്മദ്, കെ.പി.ബാലൻ, ടി.പി.സാവിത്രി, എം. മോഹൻദാസ് തുടങ്ങിയവർ സംസാരിച്ചു.